02:50pm 09 September 2026
NEWS
കോവളത്തിന് സമീപം കടലിനടിയിൽ കണ്ടെയ്നർ കണ്ടെത്തി
12/11/2025  06:04 AM IST
nila
കോവളത്തിന് സമീപം കടലിനടിയിൽ കണ്ടെയ്നർ കണ്ടെത്തി

തിരുവനന്തപുരം: കോവളത്തിന് സമീപം കടലിനടിയിൽ കണ്ടെയ്നർ കണ്ടെത്തി. കഴിഞ്ഞ മേയ് 25ന് കടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്‌സി എൽസ–3യിലെ കണ്ടെയ്നർ ഭാ​ഗമാണ് കണ്ടെത്തിയത്. കപ്പൽ അപകടത്തിന് ശേഷം കടലിനടിയിൽ നിന്നുള്ള ആദ്യത്തെ കണ്ടെത്തലാണിത്. തിരുവനന്തപുരം ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് സംഘവും കൊച്ചിയിൽ നിന്നുള്ള സ്കൂബ ഡൈവേഴ്സ് സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെയ്നർ ഭാ​ഗം കണ്ടെത്തിയത്.

കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികളാണ് കടലിനടിയിലെ കണ്ടെയ്നർ സംബന്ധിച്ച് അധികൃതർക്ക് വിവരം നൽകിയത്. ഇവർ നൽകിയ സൂചനയെ തുടർന്നാണ് രണ്ടുദിവസമായി നടത്തിയ തിരച്ചിലിൽ കണ്ടെയ്നർ ഭാ​ഗം കണ്ടെത്തിയത്. ‘മുക്കംമല’യുടെ ഭാ​ഗമായി കടലിനടിയിലേക്കുള്ള പാറപ്പാരുകൾക്കിടയിൽ മണ്ണിനടിയിലാണ് കണ്ടെയ്നർ ഭാഗം കുടുങ്ങിക്കിടക്കുന്നത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം ഭാഗം കരയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img